കണ്ണിലൊഴിക്കാനുള്ള മരുന്നിനു പകരം നല്‍കിയത്?

കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കു ഡോക്ടര്‍ കുറിച്ചു നില്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്നു നല്‍കിയത് ഗ്ലൂ ബോട്ടിലാണ്. രോഗികള്‍ പശ കണ്ണിലൊഴിക്കുകയും കണ്‍പോളകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവം നടന്നത് യു കെയിലാണ്. നെയില്‍ ഗ്ലൂ സാധാരണ ഗ്ലൂവിനേക്കാള്‍ കുറച്ചുകൂടി ശക്തിയുള്ളതാണ്. ഇത് പൊട്ടിപ്പോയ നഖങ്ങള്‍ ശരിയാക്കാനാണ് ഉപയോഗിക്കുന്നത്.
കാഴ്ചയില്‍ ഒരുപോലെയാണ് രണ്ടും എകദേശം ഇരിക്കുന്നത്. ഒഴിച്ചപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയ രോഗി ഉടന്‍ കണ്ണുകള്‍ ശുദ്ധ വെള്ളം കൊണ്ടു കഴുകി. അതു കൊണ്ടു തന്നെ കണ്‍പോളകള്‍ ഒട്ടിപ്പിടിച്ചില്ല. ഇയാള്‍ക്കു കണ്ണിനു ചുവപ്പും കോര്‍ണിയക്ക്ക്കു പോറലും ഏറ്റു. രണ്ടാഴ്ചത്തെ ചികിത്സയുടെ ഇതു പരിഹാരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























