പുതുവർഷ ആഘോഷത്തിനിടെ മാറിടത്തിൽ സ്പർശിച്ച യുവാവിനെ യുവതി അടിച്ചു ശരിയാക്കി

മാറിടത്തിൽ സ്പർശിച്ചതിന് യുവാവിനെ യുവതി മർദിച്ചു. ന്യൂസിലൻഡിലെ ജിസ്ബണിലാണ് സംഭവം. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സംഗീത വിരുന്നിനിടെയാണ് യുവാവിന്റെ കൈക്രിയ നടന്നത്. മറ്റൊരു പെൺസുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ പെട്ടെന്നാണ് യുവാവ് മാറിടത്തിൽ സ്പർശിച്ചശേഷം ഓടിപ്പോയത്.
കൈക്രിയയ്ക്കുശേഷം യുവാവ് ഒന്നും അറിയാത്ത മട്ടിൽ പഴയ സ്ഥലത്ത് വന്നിന്നു. ഒരു നിമിഷം ഒന്നു ഞെട്ടിയെങ്കിലും യുവതികൾ രണ്ടുപേരും യുവാവിനു നേരെ പാഞ്ഞെത്തുകയും മർദിക്കുകയും ചെയ്തു. ചുറ്റിലുമുള്ളവർ നോക്കി നിൽക്കുകയല്ലാതെ പ്രതികരിച്ചില്ല. കൈത്തരിപ്പു തീർന്നതോടെ യുവതികൾ അവരുടെ വഴിക്കു പോയി. യുവാവിനെതിരെ പരാതി ലഭിച്ചോയെന്ന് വ്യക്തമല്ല
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. യുവതി മാറിടം മറയ്ക്കാതെയാണ് സ്ഥലത്തെത്തിയത്. പൂർണ നഗ്നമായ മാറിടത്തിൽ കുറച്ച് വർണവസ്തുക്കൾ പൂശിയിരുന്നു.
https://www.facebook.com/Malayalivartha























