നൈജീരിയയില്‍ പള്ളിയില്‍ നിന്നു മടങ്ങിയവര്‍ക്കു നേരെ തോക്കുധാരികളുടെ ആക്രമണം, 14 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ പുതുവത്സര ശുശ്രൂഷയ്ക്കുശേഷം പള്ളിയില്‍നിന്നു മടങ്ങിയവര്‍ക്കു നേര്‍ക്ക് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റിവേര്‍സ് സംസ്ഥാനത്തെ ഒമോകു നഗരത്തിലാണു സംഭവമുണ്ടായത്. സംഭവസ്ഥലത്തുതന്നെ 14 പേരും മരിച്ചു.അക്രമികളെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
എണ്ണസമ്പന്നമാണെങ്കിലും കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യമാണ് നൈജീരിയ. നിരവധി ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha























