തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നില്ല. അതിനാല്‍ സഹായം നിര്‍ത്തലാക്കുന്നുവെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് അറിയിച്ചു.
5 വര്‍ഷങ്ങള്‍ക്കിടെ 3300 കോടി ഡോളര്‍ (2,10,665 കോടി രൂപ) സഹായമായി പാകിസ്താന് നല്‍കിയത് വിഡ്ഢിത്തമായിരുന്നുവെന്നും ഇനി നല്‍കില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നിര്‍ത്തലാക്കിയതായി അമേരിക്ക അറിയിച്ചത്.
https://www.facebook.com/Malayalivartha
























