കുവൈറ്റ് സൈനിക മേധാവിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: കുവൈറ്റ് സൈനിക മേധാവി ജനറല്‍ മുഹമ്മദ് അല്‍ ഖുദ്ര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വാജിദുമായി കൂടിക്കാഴ്ച നടത്തി. ജനറല്‍ മുഹമ്മദ് അല്‍ ഖുദ്ര്‍ ന്റെ ഹെലികോപ്ടര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതിനു ശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിരോധ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഖുദ്റിനെ ഹസീന വാജിദ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞദിവസമാണ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈറ്റ് സേന മേധാവിയും സംഘവും ബംഗ്ലാദേശിലെത്തിയത്.
https://www.facebook.com/Malayalivartha
























