മിസൈൽ തിരിച്ചു ഉത്തര കൊറിയയിലേക് തന്നെ വീണു; വെളിപ്പെടുത്തലുമായി അമേരിക്ക

പോംഗ്യാംഗ്: ഉത്തര കൊറിയയുടെ മിസൈൽ അബദ്ധത്തിൽ അവരുടെ തന്നെ നഗരത്തിൽ പതിച്ചതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. വിക്ഷേപിച്ചു മിനുറ്റുകൾക്കകം അവരുടെ തന്നെ നഗരമായ ടോക്ച്ചോണില്‍ പതിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പോംഗ്യാംഗിന് 90 മൈല്‍ ദൂരെയാണ് ഈ മിസൈൽ പതിച്ചത്.
വ്യവസായ മേഖലയിലോ, കാര്‍ഷിക പ്രദേശത്തോ ആയിരിക്കാം മിസൈല്‍ പതിച്ചിട്ടുണ്ടാവുക എന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പുക്കാംഗ് എയര്‍ ഫീല്‍ഡില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍, 24 മൈല്‍ ദൂരത്തോളം സഞ്ചരിച്ചതിനു ശേഷമാണ് നിലം പതിച്ചത്. എഞ്ചിന്‍ തകരാറാകാം അപകട കാരണമെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാൽ മിസൈല്‍ പതനം സംബന്ധിച്ച് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























