ദശലക്ഷക്കണക്കിനു പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ചൈന

ദശലക്ഷക്കണക്കിനു പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈന സർക്കാർ. 2018ൽ 9.7 മില്യണ്‍ തൊഴിൽ ആവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുകയാണെന്ന് നാഷണൽ ആൻഡ് ഡെവലപ്മെന്‍റ് റിഫോം കമ്മീഷൻ അറിയിച്ചു.
ചിനാൽ ലക്ഷക്കണക്കിന് ആളുകളാണ് തൊഴിൽ രഹിതരായിട്ടുള്ളത്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ഇതിനായി തൊഴിലധിഷ്ഠിത നയങ്ങൾ കൂടുതൽ സജീവമാക്കുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























