ലോകപ്രസിദ്ധമായ കാഡ്‌ബറി ചോക്ലേറ്റ് ഉൽപന്നങ്ങൾ നിർമിക്കുന്ന യൂണിവേഴ്സിറ്റി ഒഫ് റീഡിംഗിൽ തൊഴിലവസരം

ചോക്ലേറ്റുകൾ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവർ വരെ ചോക്ലേറ്റ് പ്രേമികളാണ്. ചോക്ലേറ്റ് കഴിക്കാനുള്ള ജോലി കിട്ടിയാലോ..? അങ്ങനെയൊരു ജോലി വേണമെങ്കിൽ ലണ്ടനിലേക്ക് പറന്നോളൂ...കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും സംഗതി വാസ്തവമാണ്. ലോകപ്രസിദ്ധമായ കാഡ്‌ബറി ചോക്ലേറ്റ് ആണ് ജോലി ഒഴിവിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ചോക്ലേറ്റ് അടക്കമുള്ള ഉൽപന്നങ്ങൾ രുചിച്ചു നോക്കുന്ന ജോലിയാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. നല്ല ശമ്പളത്തിനുപുറമെ പെൻഷൻ, ലൈഫ് ഇൻഷ്വറൻസ് അടക്കമുള്ളവയും ലഭിക്കും. അവധി ദിവസങ്ങളിലും ശമ്പളം ലഭിക്കും. വെറും നാല് ഒഴിവുകൾ മാത്രമാണുള്ളത്. മൂന്ന് ചോക്ളേറ്റ് ടേസ്റ്റേഴ്സിനേയും ഒരു ചോക്ളേറ്റ് ആൻഡ് കൊക്കാ ബിവറേജ് ടേസ്റ്ററേയുമാണ് കമ്പനിക്ക് ആവശ്യം. ചോക്ലേറ്റുകൾ രുചിച്ച് നോക്കി കൃത്യമായ നിഗമനങ്ങളിൽ എത്താനാവണം. നല്ല ആശയവിനിമയ പാടവത്തോടൊപ്പം സത്യസന്ധതയും ഉണ്ടാകണം. കമ്പനിയുടെ ഉൽപന്നങ്ങൾ നിർമിക്കുന്ന യൂണിവേഴ്സിറ്റി ഒഫ് റീഡിംഗിലായിരിക്കും നിയമനം. ബയോഡേറ്റ അയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 ആണ്.
https://www.facebook.com/Malayalivartha























