നഗ്നതയെ കുറിച്ച് നാണിക്കുന്നത് ശരിയല്ല ! ; കലയ്ക്ക് വേണ്ടി 25 ഓളം മോഡലുകള്‍ പൂര്‍ണ നഗ്നരായി നഗരമധ്യത്തില്‍ നിരന്നു

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടൈം സ്ക്വയറിലെത്തിയവര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളിയിരുന്നു. 25 ഓളം മോഡലുകള്‍ പൂര്‍ണ നഗ്നരായി നഗരമധ്യത്തില്‍ നില്‍ക്കുന്ന കാഴ്ച കണ്ട് ഇവിടെയെത്തിയവര്‍ വാ പൊളിച്ച് നിന്ന് പോയി. എന്നാൽ ശരീരമാസകലം വിവിധ പെയിന്റിംഗുകള്‍ ചെയ്ത് ടൈംസ് സ്ക്വയറിന് ചുറ്റും എത്തിയ മോഡലുകളായിരുന്നു ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണം.
ശരീരത്തിലെ നഗ്നതയെ കുറിച്ച് നാണിക്കുന്നത് ശരിയല്ല, കാരണം നമ്മെ നാമാക്കുന്നത് ആ ശരീരമുള്ളതുകൊണ്ടാണെന്നാണ് സംഘാടകരുടെ അഭിപ്രായം. ഇതിനാലാണ് ഈ പരിപാടി വര്‍ഷം തോറും നടത്തിവരുന്നതെന്നും സംഘാടകരില്‍ ഒരാള്‍ പറഞ്ഞു.
കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകള്‍ വിവസ്ത്രരായി പെയിന്റ് ചെയ്ത ശരീരത്തോടെ ടൂറിസ്റ്റുകള്‍ക്ക് മുന്നിലെത്തിയത്.
തല മുതല്‍ പാദം വരെ നൂല്‍ബന്ധമില്ലാതെ ശരീരത്തില്‍ ചായം പൂശിയായിരുന്നു സുന്ദരികള്‍ നിലകൊണ്ടിരുന്നത്. പോളാര്‍ ബിയര്‍ പെയിന്റ് എന്നായിരുന്നു ഈ പരിപാടി അറിയപ്പെട്ടത്. ഹ്യൂമന്‍ കണക്ഷന്‍ ആര്‍ട്സ് എന്ന ഗ്രൂപ്പായിരുന്നു സംഘാടകര്‍.
കടുത്ത ശൈത്യത്തെ അവഗണിച്ചായിരുന്നു ഇവര്‍ നൂല്‍ബന്ധമില്ലാതെ നിലകൊണ്ടിരുന്നതെന്നത് ശ്രദ്ധേയമാണ്. ചില ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷനുകള്‍ക്കായി പരസ്യമായ നഗ്നതാ പ്രദര്‍ശനത്തിന് ന്യൂയോര്‍ക്കില്‍ അനുമതിയുണ്ട്.ഇതിനാലാണ് ഇത്തരം ഇവന്റുകള്‍ ഇവിടെ സാധ്യമാകുന്നത്.

വേനല്‍ക്കാലത്ത് ഇത്തരം പരിപാടികള്‍ സാധാരണമാണെങ്കിലും അസ്ഥിതുളയ്ക്കുന്ന തണുപ്പുകാലത്ത് ഇത്തരമൊരു പരിപാടി സാധാരണ നടക്കാറില്ല.
https://www.facebook.com/Malayalivartha























