പുരുഷന്‍ ചുംബിക്കുന്നത് പോലും വെറുപ്പ് ! ; ലൈംഗികബന്ധത്തിലേര്‍പ്പെടാതെ 29 കാരി കന്യക അമ്മയായി മാറിയതിങ്ങനെ

കാനഡയിലെ മാനിട്ടോബയിലെ 29 കാരി ലോറയ്ക്ക് പുരുഷന്‍ ചുംബിക്കുന്നത് പോലും വെറുപ്പാണ്. ആയതിനാൽ തന്നെ ലോറ ഈ പ്രായത്തിലും കന്യകയായി തുടരുന്നു. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ അമ്മയാകാന്‍ അതീവ ആഗ്രഹമുള്ളയാളുമാണീ യുവതി. അതിനായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സ്വപ്നത്തില്‍ പോലും ഓര്‍ക്കാനാവാത്ത ലോറന്‍ ഒരു ബീജദാതാവിനെ പ്രയോജനപ്പെടുത്തി ഗര്‍ഭിണിയായിരിക്കുയാണിപ്പോള്‍. ഈ വരുന്ന ജൂണില്‍ അവര്‍ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്യും.
തന്റെ കുടുംബക്കാര്‍, സുഹൃത്തുക്കള്‍, ഡോക്ടര്‍മാര്‍, തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ നല്‍കിയ ഉപദേശങ്ങള്‍ തള്ളിക്കളഞ്ഞാണ് ലോറന്‍ കന്യകയായ അമ്മയായിത്തീരാന്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഹോര്‍മോണുകളെ ബാധിക്കുന്ന അസാധാരണമായ ക്രമമില്ലായ്മയായ ഹൈപോപിറ്റിയൂട്ടറിസം എന്ന ദുരവസ്ഥ ഈ ചെറുപ്രായത്തില്‍ തന്നെ അഭിമുഖീരിക്കാനും ലോറന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
പിറ്റിയൂറ്റടി ഗ്രന്ഥി വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ താന്‍ ജന്മനാ ഹൈപോപിറ്റിയൂട്ടറിസം ബാധിച്ചയാളാണെന്നാണ് ലോറന്‍ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ മറ്റ് ഗ്രന്ഥികളിലേക്ക് ശരിയായ ഹോര്‍മോണല്‍ സന്ദേശങ്ങള്‍ അയക്കാന്‍ തന്റെ ശരീരത്തിന് സാധിക്കുന്നില്ലെന്നും ലോറന്‍ പറയുന്നു. ഇതായിരിക്കാം വിവാഹത്തോടും പുരുഷനോട് അടുത്തിടപഴകുന്നതില്‍ നിന്നും ലോറന്‍ മുഖം തിരിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
ഡേറ്റിങ് അര്‍ത്ഥരഹിതമായ കാര്യമാണെന്നാണ് ലോറന്റെ അഭിപ്രായം. ഗര്‍ഭിണിയായതിന് ശേഷം ആരെങ്കിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നുവെന്നും ആ അനുഭവം മനസിലാക്കാന്‍ വേണ്ടിയാണിതെന്നും ലോറന്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























