പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കണമെന്ന് ഫിലിപ്പീന്‍ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ടെ

രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെയും അതിന്‍റെ ഇടനിലക്കാരേയും കൊലപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റാണ് റോഡ്രിഗോ ഡ്യൂടെര്‍ടെ. ഇപ്പോഴിതാ പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് റോഡ്രിഗോ. ഞങ്ങള്‍ നിങ്ങളെ കൊല്ലുകയില്ലെന്നും പകരം നിങ്ങളുടെ ജനനേന്ദ്രിയത്തില്‍ വെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ജനനേന്ദ്രിയമില്ലാതെ സ്ത്രീകളെക്കൊണ്ട് പ്രയോജനമില്ലെന്നും പ്രസിഡന്‍റ് പറഞ്ഞതായിറിപ്പോർട്ടുണ്ട്. രാജ്യത്തെ പ്രക്ഷോഭകാരികളായ സ്ത്രീകളെ സായുധ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പ്രസിഡന്‍റിന്‍റെ തീരുമാനം. ഇദ്ദേഹം പതിവായി സ്ത്രീകളെ ഭീക്ഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്താലും ആരെങ്കിലും പ്രതികരിച്ചാൽ തമാശയായി പറഞ്ഞെതെന്ന് പറഞ്ഞ് തടിയൂരും.
https://www.facebook.com/Malayalivartha























