പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ വെടിവയ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ വെടിവയ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വറ്റയിലെ സരിയാബ് റോഡില്‍ പട്രോളിംഗ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനത്തില്‍ എത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ക്വറ്റ ഡിഐജി റസാഖ് ചീമ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ക്വറ്റ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും റസാഖ് അറിയിച്ചു.
https://www.facebook.com/Malayalivartha























