ഫൂട്ട്പാത്തില്‍ സ്ഥാപിച്ച കമ്പിയഴിയില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഫൂട്ട്പാത്തില്‍ സ്ഥാപിച്ചിരുന്ന കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു. ചൈനയിലാണ് സംഭവം നടന്നത്. റോഡിലെ ഫൂട്ട്പാത്തിലൂടെ ലഗേജുമായി പോവുകയായിരുന്ന യുവതി കമ്പിയഴിയിലേക്ക് തെന്നി വീഴുകയായിരുന്നു. വളഞ്ഞ് യു ഷെയ്പ്പില്‍ ഇരിക്കുന്ന കമ്പിയഴിക്ക് ഒരു കൈപ്പത്തിയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളു.
തല അതിനുള്ളില്‍ കുടങ്ങിപ്പോയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്. ഇതിന് സമാനമായി നിരവധി അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് ആളുകള്‍ പറയുന്നു. ബസ്സിറങ്ങി നടക്കവേയായിരുന്നു അപകടം നടന്നത്. സംഭവം നടന്ന് പതിനാറ് മിനിറ്റിന് ശേഷമാണ് പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയത് അപ്പോഴേക്കും യുവതി മരിച്ചിരുന്നു.
ശ്വാസം മുട്ടി മുഖം മുഴുവന്‍ ചുവപ്പു നിറമയിരുന്നു. യുവതിക്ക് 20 വയസ് പ്രായമേ ഉള്ളൂ. കമ്പിയഴി മുറിച്ചാണ് യുവതിയുടെ മൃതദേഹം പുറത്തെടുത്ത്. ചൈനയിലുടനീളം ഈ ഷെയ്പ്പിലുള്ള കമ്പിയഴിയാണെന്നും ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നും അളുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























