നാഗാലാന്റിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്, മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍

നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട 13 ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്.
ഒമ്ബതു മണ്ഡലങ്ങളിലെ 13 ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. താമലു, പേരന്‍, കൊഹിമ ടൗണ്‍, ചിസാമി, ഫെക്ക്, മെലൂരി, ടിസിറ്റ്, പുംഗറോ, കിഫൈര്‍, ലോംഗ്ഹിം ചാരേ എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
രാജ്യം ഏറെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കിഴക്കന്‍ സംസ്ഥാനങ്ങളിലേത്. നാഗാലാന്റിനെ സംബന്ധിച്ച് നാഗാ സമാധാന പ്രശ്‌നങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം.
വിശാല നാഗാലാന്റനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാര്‍ ഒപ്പിട്ടതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം കൊയ്യാന്‍ തയ്യാറെടുക്കുമ്‌ബോള്‍ കോണ്‍ഗ്രസിന്റെ നില ഏറെ പരുങ്ങലിലാണ്.
https://www.facebook.com/Malayalivartha
























