അസര്‍ബൈജാനിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

അസര്‍ബൈജാന്റെ തലസ്ഥാനമായ ബകുവിലെ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. തടി ഉപയോഗിച്ചുള്ള ഒറ്റനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കെട്ടിടത്തില്‍നിന്നും 31 പേരെ രക്ഷപെടുത്താനായി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























