നീന്തി തോൽപ്പിക്കാനാവില്ല മക്കളെ...99ാം വയസ്സിലും ചുറുചുറുക്കോടെ ഈ വൃദ്ധൻ കരസ്ഥമാക്കിയത് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോഡ്

99ാം വയസ്സിലുംഒട്ടും ക്ഷീണമില്ലാതെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ആസ്ട്രേലിയയിലെ ജോര്‍ജ് കൊറോണസ് എന്ന നീന്തൽതാരം. ചെറുപ്പകാലം മുതൽ ഇയാൾ നീന്തലിൽ വിദഗ്ദ്ധനായിരുന്നു. കോറോണ്സ് വീണ്ടും നീന്തലിലേക്ക് തിരിച്ചുവന്നത് അദ്ദേഹത്തിന്റെഎണ്പതുകളിലാണ്. 'ഞാന്‍ ഒരു രീതിയിലും ചെറുപ്പക്കാരനല്ല. എന്നാല്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ് എല്ലാത്തിനെയും കാണാറുള്ളത്'- ജോർജ് പറഞ്ഞു. ആര്പ്പുവിളിച്ച്പ്രോത്സാഹിപ്പിക്കുന്ന ആരാധകരും കൂടെയായപ്പോള്‍ താന്‍ ലക്ഷ്യം കീഴടക്കാന്തന്നെ തീരുമാനിച്ചെന്നും ഇയാൾ പറയുന്നു.
56.12 സെക്കന്‍ഡ് കൊണ്ടാണ് അദ്ദേഹം ഇത്രയും നീന്തിയെത്തിയത്. വരുന്ന ഏപ്രിലില്‍ നൂറു വയസ്സ് തികയാനിരിക്കുമ്പോഴാണ് ഈ റെക്കോർഡ്. ഒരു ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചെന്നായിരുന്നു നീന്തല്‍ സംഘടിപ്പിച്ച ആസ്ട്രേലിയന്‍ ഡോള്‍ഫിന്‍ സ്വിം ടീം പറഞ്ഞത്.
https://www.facebook.com/Malayalivartha

























