ബാങ്ക് കൊള്ളയ്ക്ക് ട്രംപ് മുഖംമൂടി ! ; സഹോദരന്മാരുടെ സിനിമാസ്റ്റൈൽ മോഷണം കൊണ്ടെത്തിച്ചത് പോലീസിന്റെ വലയിൽ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. ഇറ്റലിയിലാണ് ഈ സിനിമാസ്റ്റൈല്‍ മോഷണം അരങ്ങേറിയത്.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ ' പോയിന്റ് ബ്രേക്ക് ' എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന് പൊലീസ് പറയുന്നു.
ഈ സിനിമയില്‍ കള്ളന്‍മാര്‍ മുന്‍ പ്രസിഡന്റിന്റെ മുഖംമൂടി ധരിച്ചാണ് കൊള്ള നടത്തുന്നത്. എന്നാല്‍ തങ്ങളെ സ്വാധീനിച്ചത് ഈ സിനിമയല്ലെന്നും 1997ല്‍ പുറത്തിറങ്ങിയ ' ദി ജക്കാള്‍ ' എന്ന സിനിമയിലെ രംഗങ്ങൾ മാതൃകയാക്കിയാണ് മോഷണത്തിറങ്ങിയതെന്നും പിടിയിലായ കള്ളന്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























