കനത്ത മഞ്ഞിൽ ഗതാഗതം തടസ്സപ്പെട്ടതോടെ യുവതിയുടെ പ്രസവം റോഡരുകിൽ !

ബ്രിട്ടനില്‍ മഞ്ഞ് മൂടി റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ യുവതി സ്വന്തം കുഞ്ഞിന് ജൻമം നൽകിയത് റോഡരുകിൽ. ഡാനിയേല -ആന്‍ഡ്രൂ വാറിങ് ദമ്പതികളുടെ കുഞ്ഞാണ് ഗതാഗത തടസ്സം മൂലം വഴിയരികിൽ പിറന്നത്. മഞ്ഞിൽ പിറന്ന തങ്ങളുടെ കുഞ്ഞിന് ദമ്പതികൾ സിയന്ന എന്നാണ് പേരിട്ടിരിക്കുന്നത്. സിയന്നയെക്കൂടാതെ മറ്റു രണ്ടു കുട്ടികളുടെ കൂടി മാതാപിതാക്കളാണിവർ.
മഞ്ഞിൽ പിറന്ന കുഞ്ഞിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ വേറിട്ട സംഭവം.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഡാനിയേലയ്ക്ക് വേദനയുണ്ടാവുന്നത്. തുടര്‍ന്ന്, ആന്‍ഡ്രൂ എയര്‍ ആംബുലന്‍സ് വിളിക്കുകയായിരുന്നു. എന്നാല്‍, കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ദമ്പതിമാർ കാത്തുനിന്ന സ്ഥലം എയര്‍ ആംബുലന്‍സ് സർവ്വീസിന് കണ്ടെത്താന്‍ സാധിച്ചില്ല.
എന്നാൽ ആംബുലന്‍സ് ഡാനിയേലയെ കണ്ടെത്തും മുൻപ് തന്നെ അവര്‍ കുഞ്ഞിന് ജന്മം നല്‍കിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























