മുലപ്പാലിൽ നിന്നും യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ !

മുലപ്പാലിനോളം ഔഷധഗുണമുള്ള മറ്റൊന്നും തന്നെ പ്രപഞ്ചത്തിലില്ലന്നാണ് വെയ്പ്പ്. ഇത്രത്തോളം ഗുണമുള്ള മുലപ്പാലിനെ കച്ചവടമാക്കിയിരിക്കുകയാണ് 26 കാരിയായ റഫീല ലാംപ്രൗ. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം സമ്പാദിക്കുന്നത്. ഇത്തരത്തിൽ തന്റെ മുലപ്പാലിൽ നിന്നും യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.
പോയവര്‍ഷമാണ് മകന്‍ ആഞ്ചെലോയ്ക്ക് റഫീല ജന്മം നല്‍കിയത്. തന്റെ ഏഴ് വയസുകാരന്‍ മകന് കുടിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ മുലപ്പാല്‍ ഉണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് യുവതി ഇത് വിൽക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് റഫീലയ്ക്ക് സമ്പാദിക്കാനായത്.
റഫീല ബോഡി ബില്‍ഡേഴ്സിനെ സമീപിക്കുകയും മുലപ്പാൽ ശേഖരിച്ച് അത് പാക്കറ്റുകളിലാക്കി നൽകുകയുമായിരുന്നു. മറ്റെന്തിനേക്കാളും മസില്‍ ഉണ്ടാകാന്‍ മുലപ്പാല്‍ നല്ലതാണെന്നാണ് ബോഡി ബില്‍ഡേഴ്സ് പറയുന്നുവെന്ന് യുവതി പറയുന്നു.
ആവശ്യക്കാരുടെ ആവശ്യം അനുസരിച്ചു മാത്രമാണ് ഇപ്പോൾ മുലപ്പാൽ നൽകുന്നത്. ഇത്തരത്തില്‍ നല്‍കുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നും റഫീല പറയുന്നു. തനിക്ക് എത്ര നാൾ ഇത് തുടരാൻ കഴിയുമെന്നറിയില്ലെന്നും എന്നാൽ പറ്റുന്നത്രയും കാലം താനിത് തുടരുമെന്ന് യുവതി പറയുന്നു.
സാധാരണ പാലിനെക്കാളും മികച്ചതാണ് മുലപ്പാല്‍. മറ്റെന്തിനേക്കാളും കൂടുതല്‍ കലോറികളും ഹോര്‍മോണുകളും ഇതില്‍ കാണപ്പെടുന്നു. ബോഡി ബില്‍ഡേഴ്സിന് ഇത് വളരെ ഉപകാരപ്രദമാണെന്നു തെളിയിക്കപ്പെട്ടതാണ്.
https://www.facebook.com/Malayalivartha

























