ഭൂകമ്പത്തിനു പിന്നാലെ പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ച് വീണ്ടും പ്രകമ്പനം
ഒരാഴ്ച മുമ്പ് മുപ്പതിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു പിന്നാലെ പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ച് വീണ്ടും പ്രകമ്പനം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടര്ന്നു മൂന്നു തുടര്‍ചലനങ്ങളുണ്ടായി. മോഴ്സ്ബിക്ക് 600 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ തിങ്കളാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha