ഇറ്റലിയില്‍ ദാരിദ്ര്യ ഭീഷണി നേരിടുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡ് ഭേദിച്ചതായി കണക്കുകള്‍
ഇറ്റലിയില്‍ ദാരിദ്ര്യ ഭീഷണി നേരിടുന്നവരുടെ എണ്ണം സര്‍വകാല റെക്കോഡ് ഭേദിച്ചതായി 2016 വരെയുള്ള കണക്കുകളില്‍ വ്യക്തമാകുന്നു. നിലവില്‍ രാജ്യത്തെ ആകെ ജനങ്ങളില്‍ 23 ശതമാനം പേരാണ് ദാരിദ്ര്യത്തിന്റെ നിഴലിലുള്ളത്
പത്തു വര്‍ഷം മുന്‍പ് ഇങ്ങനെയുള്ളവര്‍ 19.6 ശതമാനം മാത്രമായിരുന്നു. നിലവില്‍ കുടിയേറ്റക്കാര്‍ക്കിടയിലും, രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്ക്കിടയിലുമാണ് ദാരിദ്ര്യ സാധ്യത താരതമ്യേന അധികമായിരിക്കുന്നത്.
വിദേശ കുടിയേറ്റക്കാര്‍ക്കിടയില്‍ 2006ല്‍ 34 ശതമാനമായിരുന്ന ദാരിദ്ര്യ സാധ്യത 2016 ആയതോടെ 55 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. തെക്കന്‍ മേഖലയില്‍ ഇത് 8.3 ശതമാനത്തില്‍നിന്ന് 15 ശതമാനത്തിലുമെത്തി.
https://www.facebook.com/Malayalivartha