സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും. ഇറാനിൽ ഉടൻ തന്നെ യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ ശക്തമായ വ്യോമാക്രമണം ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇറാനിലെ പ്രധാന താവളങ്ങൾ ലക്ഷ്യമിട്ട് വൻതോതിലുള്ള സൈനിക നടപടികൾ പുനരാരംഭിക്കാൻ യുഎസ് സെൻട്രൽ കമാൻഡിനോട് (CENTCOM) പെന്റഗൺ ആവശ്യപ്പെട്ടു .
യുഎസും ഇറാനും തമ്മിൽ ജൂണിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ധാരണകൾ (MoU) പാളിയതും, ഹൂർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ അനുകൂല ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളുമാണ് നിലവിലെ പെട്ടെന്നുള്ള നീക്കങ്ങൾക്ക് കാരണം. യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില നിയന്ത്രിക്കാനും ട്രംപ് ഭരണകൂടം ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു
ഈ യുദ്ധഭീതിയെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില (Crude Oil) കുതിച്ചുയരുകയും, ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെയുള്ളവയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 101 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. പശ്ചിമേഷ്യൻ സംഘർഷം കടുക്കുമെന്ന ഭീതിയിൽ ആഗോള സ്വർണ്ണവിലയിൽ ഇടിവുണ്ടാവുകയും ഏഷ്യൻ ഓഹരി വിപണികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു .
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ സൈനിക നീക്കം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു .
ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലെ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ന് അമേരിക്ക അന്വേഷിക്കുന്നുണ്ട്. പങ്കുണ്ടെന്ന് തെളിഞ്ഞാൽ അതിശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി .
ഇസ്രയേലിന് 40,000 അത്യാധുനിക ബോംബുകൾ ഉൾപ്പെടുന്ന 2.8 ബില്യൺ യുഎസ് ഡോളറിന്റെ ഭീമൻ ആയുധ പാക്കേജ് ട്രംപ് ഭരണകൂടം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ ഒരേസമയം മൂന്ന് വിമാനവാഹിനിക്കപ്പലുകൾ (Aircraft Carriers) യുഎസ് ഈ മേഖലയിൽ വിന്യസിക്കും.
2026 ഫെബ്രുവരി 28-ഓടെ അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ ശക്തമായ യുദ്ധ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിലും ഈ മേഖല കലുഷിതമായി തുടരുന്നു.
ഇറാന്റെ നാവിക ഗതാഗതത്തിന് മേൽ അമേരിക്ക ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 95% ശതമാനത്തോളം കുറഞ്ഞു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ റെക്കോർഡ് നിരക്കിലാണ്
ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് 'മക്ക പ്രതിരോധ സഖ്യം' രൂപീകരിക്കുകയും സൗദിയിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്
ഒക്ടോബറിലെ പുതിയ വിവരങ്ങൾ പ്രകാരം ഇറാന് മേൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്തുന്നതിനുള്ള സാധ്യതകൾ വൈറ്റ് ഹൗസ് ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, യുദ്ധം അവസാനിപ്പിക്കാനായി ഏഴ് ദിവസത്തെ ഒരു റോഡ് മാപ്പും ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇതേസമയം സൗദി അറേബ്യയുടെ വിമാനത്താവളങ്ങൾക്ക് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി സൗദി അറേബ്യയും യെമൻ ഔദ്യോഗിക ഭരണകൂടവും ഹൂതികൾക്കെതിരെ ശക്തമായ സൈനിക മുന്നേറ്റം (Strategic Offensive) ആരംഭിച്ചു.
അമേരിക്കയിൽ നവംബർ 3-ന് നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് (Midterm Elections) മുന്നോടിയായി ഇറാനെതിരെ ആക്രമണം നടത്താനുള്ള പദ്ധതികൾ തയ്യാറാക്കാൻ വൈറ്റ് ഹൗസ് പെൻ്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇതിനായുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്
മേഖലയിലെ സംഘർഷം കണക്കിലെടുത്ത് അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും (Aircraft Carrier) യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. എഫ്-35 (F-35), ബി-52 (B-52) ബോംബർ വിമാനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഏതു നിമിഷവും ആക്രമണത്തിന് തയ്യാറായി സജ്ജമാക്കി നിർത്തിയിരിക്കുകയാണ്
ഇറാനുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കുന്നത് "അടുത്തുടൻ തന്നെ" ഉണ്ടാകുമെന്ന് ഇസ്രായേലിൻ്റെ ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. ഇറാൻ്റെ ആണവനിലയങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള കരയുദ്ധത്തിനോ അല്ലെങ്കിൽ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ ബോംബിങ്ങിനോ സാധ്യതയുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായി അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിന് സമീപം എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രകോപനത്തിന് കാരണമായിട്ടുണ്ട്.
തങ്ങൾക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ അത് "നിയന്ത്രണം വിട്ടുള്ള തിരിച്ചടി" ആയിരിക്കുമെന്നും യുദ്ധം പശ്ചിമേഷ്യയിലാകെ പടരുമെന്നും ഇറാൻ്റെ വിപ്ലവ സേന (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ മിസൈലുകളുടെ ദൂരപരിധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചർച്ചകൾക്ക് ഇറാൻ തയാറാണെന്നും മറിച്ച് യുദ്ധത്തിനാണ് യുഎസിന് താൽപ്പര്യമെങ്കിൽ നേരിടാൻ ഇറാൻ സജ്ജമാണെന്നും ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹജെറാനി പറഞ്ഞു. ട്രംപ് തന്റെ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ഇറാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു .ഇറാൻ്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് ഫാത്തിമ മൊഹജെറാനി. 2024 ജൂലൈയിൽ അധികാരമേറ്റ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ്റെ (Masoud Pezeshkian) മന്ത്രിസഭയാണ് ഇവരെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തത്
എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് പ്രഖ്യാപിക്കുകയും, വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm elections) മുന്നോടിയായി ഇറാനിലെ പ്രധാന ഊർജ്ജ-ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണം (Massive bombing) നടത്താൻ പെന്റഗണിന് നിർദ്ദേശം നൽകിയതായും സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും ഒപ്പം ഒൻപതിനായിരത്തോളം വരുന്ന അധിക സൈന്യത്തെയും അമേരിക്ക വിന്യസിച്ചിട്ടുണ്ട് . ഇറാനിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ, ആണവ നിലയങ്ങൾ, ഇന്ധന സംഭരണശാലകൾ എന്നിവയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന ലക്ഷ്യം
ആക്രമണം ഉണ്ടായാൽ യുദ്ധം തങ്ങളുടെ അതിർത്തികളിൽ മാത്രം ഒതുങ്ങില്ലെന്നും ബാബ് അൽ-മന്ദബ്, സൗദി അരാംകോ തുടങ്ങിയ മേഖലകളിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കുന്നു
യുദ്ധഭീതി വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ വൻ ചലനങ്ങളാണ് ഉണ്ടാകുന്നത് . ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എണ്ണവില വീണ്ടും കുതിപ്പാരംഭിച്ചു. ഇതോടൊപ്പം പലിശപ്പേടി, ബോണ്ട് യീൽഡ് മുന്നേറ്റം എന്നിവയും വിപണികളെ ഉലയ്ക്കുകയാണ്. സ്വർണവിലയും വൻ തകർച്ച നേരിട്ടെങ്കിലും പിന്നീട് നില അൽപം മെച്ചപ്പെടുത്തി.
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ശക്തമായ ആക്രമണങ്ങൾക്ക് തയാറെടുക്കാൻ പെന്റഗണിനോട് നിർദേശിച്ചതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. പെന്റഗൺ ഇക്കാര്യം യുദ്ധമുഖത്തുള്ള യുഎസ് സെൻട്രൽ കമാൻഡിന് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.
യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിച്ചേക്കുമെന്ന് യുഎസ്, ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയെന്നാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലും ഈമാസാവസാനം തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഇറാന്റെ ഊർജം, അടിസ്ഥാനസൗകര്യം, ആണവ കേന്ദ്രങ്ങൾ എന്നിവ ഉന്നമിട്ടുള്ളതായിരിക്കും ഇനിയുള്ള ആക്രമണങ്ങളെന്നും സൂചനയുണ്ട്.
ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ യുഎസിന്റെ 81 സൈനിക വിമാനങ്ങളും ഡ്രോണുകളും തകർന്നതായി കോൺഗ്രഷനൽ റിസർച്ച് സർവീസിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
എഫ്–35എ ലൈറ്റ്നിങ് II സ്റ്റെൽത്ത് ഫൈറ്റർ (F-35A Lightning II), എഫ്–15 (F-15), എംക്യു 9 റീപ്പർ (MQ-9 Reaper) ഡ്രോണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ അമേരിക്കയ്ക്ക് ഏകദേശം 330 കോടി ഡോളറിന്റെ (31,929 കോടി രൂപയോളം) നഷ്ടം സംഭവിച്ചു
യുഎസ് സെൻട്രൽ കമാൻഡ് കണക്കുകൾ പ്രകാരം ഇറാൻ യുദ്ധത്തിന്റെ ആകെ ചെലവ് 43.6 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു.
ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ മാത്രം 28.1 ബില്യൺ ഡോളറും ഉപകരണനഷ്ടങ്ങൾക്ക് 4.3 ബില്യൺ ഡോളറും അമേരിക്കയ്ക്ക്
ചെലവായി. ഇറാനുമായുള്ള യുദ്ധത്തിൽ എഫ് 15 യുദ്ധ വിമാനങ്ങളും റീപ്പർ ഡ്രോണുകളും അടക്കം 81 എണ്ണം നഷ്ടമായതായി അമേരിക്കൻ കോൺഗ്രസിന്‍റെ ഗവേഷണ വിഭാഗമായ കോൺഗ്രഷനൽ റിസർച്ച് സർവിസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. നഷ്ടപ്പെട്ടതിലും കേടുപാടുകൾ സംഭവിച്ചതിലും ഏറ്റവും കൂടുതൽ എംക്യു -9 റീപ്പർ ഡ്രോണുകളാണ്. 45 റീപ്പൺ ഡ്രോണുകൾ നഷ്ടപ്പെട്ടു. എഫ് -15 ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധ വിമാനങ്ങൾ 12 എണ്ണമാണ് പൂർണമായും തകരുകയോ തകരാറിലാകുകയോ ചെയ്തത്. ആകാശത്ത് വെച്ച് ഇന്ധനം നിറക്കാവുള്ള ഏഴ് കെസി 135 വിമാനങ്ങളും അമേരിക്കൻ സേനക്ക് നഷ്ടമായി. എന്നാൽ 81 വിമാനങ്ങളും പൂർണമായി തകർന്നുവെന്നല്ല കണക്കെന്ന് കോൺഗ്രഷനൽ റിസർച്ച് സർവിസ് വ്യക്തമാക്കുന്നു. ചില വിമാനങ്ങൾക്ക് കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷമുള്ള അമേരിക്കൻ വ്യോമനഷ്ടങ്ങളാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നാല് എഫ് 15 വിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിൽ മൂന്ന് എണ്ണം മാർച്ച് ആദ്യം കുവൈത്തിന് മുകളിലുണ്ടായ സംഭവത്തിൽ തകർന്നു. ഇറാൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെട്ട പോരാട്ടത്തിനിടെ കുവൈത്തിന്‍റെ വ്യോമപ്രതിരോധ സംവിധാനം ഇവയെ അബദ്ധത്തിൽ വെടിവെച്ചിടുകയായിരുന്നുവെന്നാണ് യു.എസ്. സെൻട്രൽ കമാൻഡിന്‍റെ വിശദീകരണം. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തുകടക്കുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു. നാലാമത്തെ എഫ് 15 ഇറാനു മുകളിലെ പോരാട്ടത്തിനിടെ തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പിന്നീട് രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha
























