നികുതിവെട്ടിപ്പ് കേസില്‍ തടവുശിക്ഷ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
നികുതിവെട്ടിപ്പ് കേസില്‍ തടവുശിക്ഷ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തടവുശിക്ഷ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സ്പാനിഷ് ട്രഷറി പിന്മാറിയാല് വന്‍ തുക പിഴയൊടുക്കാമെന്നും താരം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്തിയതായി സമ്മതിക്കാന്‍ താരം തയ്യാറായിട്ടില്ല.2011-14 കാലയളവില്‍ റൊണാള്‍ഡോ 14.7 മില്യണ്‍ യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.
2014ല്‍ റൊണാള്‍ഡോ നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി താരം അടക്കണമെന്നായിരുന്നു സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കഴിഞ്ഞാഴ്ച നികുതി തട്ടിപ്പ് കേസില്‍ മുന്‍ റയല്‍ മാഡ്രിഡ് താരം സാവി അലോണ്സയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കണമെന്ന് സ്പാനിഷ് നികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അനുരഞ്ജന നീക്കവുമായി റൊണോള്‍ഡോ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha