മയക്കുമരുന്ന് വ്യാപാരം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് ട്രംപ്
മയക്കുമരുന്ന് വ്യാപാരം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തുറന്നടിച്ചത്. ഒപിയോയിഡിന്റെ ഉപയോഗം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് ന്യൂ ഹാം ഷെയര്‍. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതിക്കുള്ള ശ്രമം നടത്തുകയാണ് സര്‍ക്കാര്‍.
എന്നാല്‍ ഇതിനെതിരെ കടുത്ത രാഷ്ട്രീയ, ജുഡീഷ്യല്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ നമ്മള് സമയം പാഴാക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നിന്റെ അമിതോപയോഗം നിമിത്തം 2016ല്‍ യുഎസില്‍ 64,000 പേര് മരിച്ചുവെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് നല്കിയ കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha