Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

പതിമൂന്ന് മക്കൾക്ക് വർഷത്തിലൊരിക്കൽ കുളിക്കാൻ അനുവാദം; മാതാപിതാക്കളുടെ ക്രൂരതയിൽ വർഷങ്ങളോളം പുറം ലോകം കാണാതെ ചങ്ങലയിലായ 13 മക്കളുടെ നടുക്കുന്ന കഥ ഇങ്ങനെ...

22 JUNE 2018 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

മാതാപിതാക്കളുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഏഴുവയസുകാരിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ കയ്യേറ്റം ചെയ്തിരുന്നുവെന്നും പതിമൂന്ന് മക്കളിലൊരാളായ പെണ്‍കുട്ടി പറയുന്നു. കോടതിയില്‍ കേസ് വിചാരണക്കിടെയാണ് തന്റെ ദുരനുഭവങ്ങള്‍ പെണ്‍കുട്ടി വിവരിച്ചത്

ജനുവരിയിലാണ് മനുഷ്യരാശിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചു പുറംലോകം അറിയുന്നത്. പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചുള്ള വിവരം പുറം ലോകമറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്ബറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.

തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തുഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും മകള്‍ വ്യക്തമാക്കി. തുടക്കത്തില്‍ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായി, ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും പറയുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കുട്ടികള്‍ക്ക് കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകാനിടയായാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാന്‍ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. മുറികള്‍ നിറയെ കളിപ്പാട്ടങ്ങളുണ്ടായിരുന്നുവെങ്കിലും അവ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി തുറന്നു പറയുന്നു.

ദമ്ബതികളുടെ ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള മകന്‍ ഒരിക്കല്‍ തന്റെ കെട്ടഴിക്കാന്‍ ശ്രമിച്ചതിന് ചങ്ങലകളും കയറും ഉപയോഗിച്ച്‌ ആറര വര്‍ഷത്തോളം കെട്ടിയിടുകയായിരുന്നു. അച്ഛനായ ഡേവിഡ് തന്നെ പലപ്പോഴും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ പറഞ്ഞു. ഒരിക്കല്‍ മൊബൈല്‍ ഫോണില്‍ ജസ്റ്റിന്‍ ബീബറിന്റെ വിഡിയോ കാണുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. നീ മരിക്കണം, നരകത്തില്‍ പോകണം എന്നു പറഞ്ഞാണ് അമ്മ അത്തരത്തില്‍ ചെയ്തിരുന്നതെന്നും മകള്‍ വെളിപ്പെടുത്തി.

തങ്ങളെ അമ്മയോ അച്ഛനോ പരിചരിച്ചിരുന്നില്ലെന്നും ചെറിയൊരു തെറ്റു കണ്ടാല്‍പ്പോലും കെട്ടിയിടാനും മര്‍ദ്ദിക്കാനുമാണ് ഉത്സാഹം കാണിച്ചിരുന്നതെന്നും മകള്‍ വ്യക്തമാക്കി. പലപ്പോഴും തന്റെ സഹോദരിമാര്‍ കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റിരുന്നത്. അമ്മയാണ് കൂടുതല്‍ ഉപദ്രവിച്ചിരുന്നതെന്നും അച്ഛന്‍ അതിനെ ഒരിക്കലും തടഞ്ഞിരുന്നില്ലെന്നും മകള്‍ വ്യക്തമാക്കി.

ജനുവരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍വിളിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്ബോള്‍ മൂന്നുകുട്ടികളെ കെട്ടിയിട്ട നിലയിലായിരുന്നു. കെട്ടിയിടാതിരിക്കുന്ന അവസരങ്ങളില്‍ തങ്ങളെ പൂട്ടിയിടുകയാണ് ചെയ്യാറെന്നും മകള്‍ വെളിപ്പെടുത്തി.

വീട്ടില്‍ നിറയെ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. പലതും പാക്കറ്റില്‍ നിന്നു പൊട്ടിക്കാത്ത അവസ്ഥയില്‍ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

പുറംലോകത്തോടു ബന്ധമില്ലാത്ത വിധത്തില്‍ പൂട്ടിയിട്ടു വളര്‍ത്തിയിരുന്ന മക്കളെ സ്‌കൂളിലും വിട്ടിരുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യം ക്ഷയിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയിരുന്നത്. പതിനേഴു വയസ്സുകാരിയായ കുട്ടിക്കു പത്തുോവയസ്സു പ്രായമാണ് തോന്നിച്ചിരുന്നത്.

മാനസിക ശാരീരിക പീഡനത്തിനും കുട്ടികളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതുമുള്‍പ്പെടെ അമ്ബതോളം വകുപ്പുകള്‍ ചുമത്തിയാണ് ടര്‍പിന്‍ ദമ്ബതികള്‍ക്കുള്ള ശിക്ഷ പ്രസ്താവിക്കുക. വകുപ്പുകളെല്ലാം ചേര്‍ത്ത് ശിക്ഷ പ്രഖ്യാപിച്ചാല്‍ ഏതാണ്ട് 94 വര്‍ഷത്തെ തടവായിരിക്കും ഇരുവര്‍ക്കും ലഭിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends