വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു, 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനുമാണ് കുടുങ്ങിക്കിടക്കുന്നത്

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്.
കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
https://www.facebook.com/Malayalivartha

























