വില്യം രാജകുമാരൻ ഇസ്രയേൽ സന്ദർശനത്തിനെത്തി; പലസ്തീൻ പ്രസിഡന്റുമായും കൂടിക്കാഴ്ച്ച നടത്തും

ജറുസലേം: ബ്രിട്ടനിലെ വില്യം രാജകുമാരൻ ഇസ്രയേലിൽ സന്ദർശനത്തിനെത്തി. അഞ്ച് ദിവസത്തെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ടെൽ അവീവിൽ എത്തിയത്. സന്ദർശനത്തെ ചരിത്രപരമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം ഈ മേഖലയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നത് ആദ്യമായാണ്. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വെസ്റ്റ് ബാങ്കിലെ റമല്ലയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. ജോർദാനും വില്യം സന്ദർശിക്കും.
2016 ൽ ഇസ്രയേൽ പ്രസിഡന്റ് ഷിമോൺ പെരസിന്റെ സംസ്കാരച്ചടങ്ങിൽ സ്വകാര്യവ്യക്തി എന്ന നിലയിൽ ചാൾസ് രാജകുമാരൻ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























