ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയവും ഭൂമിയിലേയ്ക്ക് ?

വാഷിങ്‌ടണ്‍: ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ന് പിന്നാലെ ടിയാന്‍ഗോങ് -2 ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു മാസം മുൻപാണ് ടിയാന്‍ഗോങ് -1 നിലയം സമുദ്രത്തില്‍ പതിച്ചത്.
ടിയാന്‍ഗോങ്-2 വിന്റെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായതായി അമേരിക്കന്‍ ഏജന്‍സികളാണ് അറിയിച്ചത്. ഭൂമിയില്‍ നിന്ന് 380 മുതല്‍ 386 കിലോമീറ്റര്‍ അകലെയായിരുന്നു നിലയം. ഇതിന്റെ ദൂരം 292 കിലോമീറ്ററായി കുറഞ്ഞു. ആകര്‍ഷണവലയത്തില്‍ കുടുങ്ങി നിലയം ഭൂമിയിലേക്കു തിരികെയെത്തുമെന്നാണു സൂചന. എന്നാല്‍, ചൈന ഇതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, ടിയാന്‍ഗോങ് -1 നെപ്പോലെ പേടകം നിയന്ത്രണംവിട്ട് ഭൂമിയില്‍ പതിക്കില്ല. നിശ്‌ചിത മേഖലയിലേക്കു നിലയത്തെ പതിപ്പിക്കാന്‍ ചൈനയ്‌ക്കാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
https://www.facebook.com/Malayalivartha

























