പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു

പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ്റിക് കാന്‍സറിനു ചികിത്സയിലായിരുന്നു.
മൈക്കിള്‍ ജാക്‌സന്റെ ഒന്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസം മാത്രം ശേഷിക്കെയാണു പിതാവിന്റെ മരണം. പ്രശസ്ത ഗായിക ജാനറ്റ് ജാക്‌സണ്‍ മകളാണ്. ജോയും മൈക്കിള്‍ ജാക്‌സനും തമ്മിലുള്ള ബന്ധം അത്ര മെച്ചപ്പെട്ടതായിരുന്നില്ല.
ജീവിതത്തില്‍ പരുക്കനായിരുന്ന ജോയില്‍നിന്നു, തനിക്കു ക്രൂര പീഡനമേല്‍ക്കേണ്ടിവന്നിരുന്നതായി മൈക്കിള്‍ ജാക്‌സണ്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























