നൈജീരിയയില്‍ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പതു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, അറുപതോളം വാഹനങ്ങള്‍ അഗ്നിക്കിരയായി

നൈജീരിയയിലെ ലാഗോസില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന അറുപതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ലാഗോസ്ബഡാന്‍ പാതയില്‍ പ്രദേശിക സമയം വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം ടാങ്കറിന് തീപിടിക്കുകയായിരുന്നു.
തിരക്കേറിയ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. വാഹനങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച്

സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്.
https://www.facebook.com/Malayalivartha

























