ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു, വെസ്റ്റിന്‍ഡീസ് ക്യാപ്റ്റണ്‍ ബ്രാവോ പുറത്തായി

ആശങ്കകള്‍ക്ക് വിരാമമിട്ട് കൊച്ചി വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന മത്സരത്തില്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഡ്വയിന്‍ ബ്രാവോ (17) യുടെ വിക്കറ്റാണ് വീണത്. മുഹമ്മദ് ഷാമിക്കാണ് വിക്കറ്റ്. ഡാരണ്‍ ബ്രാവോ, ഡ്വയിന്‍ സ്മിത്ത് എത്തിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, അമ്പട്ടി റഡായു, സുരേഷ് റെയ്‌ന, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവരാണ്.
വെസ്റ്റ് ഇന്‍ഡീസ് ടീമിലെ അംഗങ്ങള്‍ ഡ്വെയ്ന്‍ സ്മിത്, മാര്‍ലണ്‍ സാമുവല്‍സ്, ഡാരെന്‍ ബ്രാവോ, ദിനേഷ് രാംദിന്‍, ഡ്വെയ്ന്‍ ബ്രാവോ, കീറണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ സമി, ആന്ദ്രെ റസ്സല്‍, സുലൈമാന്‍ ബെന്‍, രവി റാംപാല്‍, ജെറോം ടെയ്‌ലര്‍ എന്നിവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























