ആദ്യം യൂണിയന്‍കാരെ ഒതുക്കി പണിയെടുപ്പിച്ചു; വരുമാനം കൂടിയതോടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൃത്യമായ ശമ്പളവും പെന്‍ഷനും; എല്ലാം ശരിയായിട്ടും ചിലരൊക്കെ കളിക്കുന്നില്ലേ; പോലീസ് സ്‌പെഷല്‍ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം

കെ.എസ്.ആര്‍.ടി.സി. സിഎംഡിയും ചെര്‍മാനുമായ ടോമിന്‍ തച്ചങ്കരി പുതിയ പരിഷ്‌കാരത്തിലാണ്. ആദ്യം യൂണിയന്‍കാരെ ഒതുക്കി പണിയെടുപ്പിച്ചു വരുമാനം വര്‍ധിപ്പിച്ചു. വരുമാനം കൂടിയതോടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൃത്യമായ ശമ്പളവും പെന്‍ഷനും നല്‍കി. എല്ലാം ശരിയായിട്ടും ചിലരൊക്കെ കളിക്കുന്നില്ലേ എന്ന തോന്നലില്‍ തച്ചങ്കരി പുതിയ തീരുമാനത്തിലെത്തി.
കെ.എസ്.ആര്‍.ടി.സി. യൂണിറ്റുകളിലെ ചെറുചലനം പോലും ഇനി തച്ചങ്കരി അറിയും. ഇതിനായി പോലീസ് സ്‌പെഷല്‍ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. കോര്‍പ്പറേഷന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ സോള്‍ട്ടര്‍5 ന്റെ സ്മരണാര്‍ഥം സോള്‍ട്ടര്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇവരില്‍ 94 പേരുടെ ആദ്യയോഗം ഇന്നലെ എറണാകുളത്ത് നടന്നു. ഇവരെ 24 പേരടങ്ങിയ മറ്റൊരു സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കും. രഹസ്യാന്വേഷണത്തിന്റെ മറവില്‍ സഹപ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സോള്‍ട്ടര്‍ അംഗങ്ങള്‍ ശ്രമിച്ചാല്‍ അതും അറിയാനാണിത്.
സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ളസമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു തുടങ്ങി മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ സി.എം.ഡി. അറിയും. ഇതിനു പുറമേ ചീഫ് ഓഫീസില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി താഴേത്തട്ടില്‍ നടപ്പാക്കുന്നുണ്ടോയെന്നും ഇവര്‍ പരിശോധിക്കും.
സി.എം.ഡി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ ആശയങ്ങളോടുള്ള ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതികരണവും തലപ്പത്ത് അറിയിക്കേണ്ട ചുമതല രഹസ്യാന്വേഷണ വിഭാഗത്തിനാണ്.കോര്‍പ്പറേഷനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അതേപടി തുടരും.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിനു പിന്നില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വലിയ റോളുണ്ടെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha























