ഭർത്താവും അമ്മായിയമ്മയും ജോലിക്ക് പോയതിന് പിന്നാലെ വാട്സാപ്പിൽ പരിചയപ്പെട്ട സുഹൃത്ത് യുവതിയെ കാണാൻ വീട്ടിൽ എത്തി; സംഭവം പന്തികേടാണെന്ന് അമ്മായിയമ്മയെ വിളിച്ച് അറിയിച്ച് അയൽവാസികൾ; ഒടുവിൽ പോലീസ് കേസും ബഹളവും! എല്ലാം കഴിഞ്ഞ് വീട്ടിൽ അമ്മയ്‌ക്കൊപ്പം തിരിച്ചെത്തിയ യുവതി നാട്ടുകാരും ഭർത്താവും നോക്കി നിൽക്കെ കിണറ്റിലേയ്ക്ക് ചാടി...

ഭർത്താവും നാട്ടുകാരുമുൾപ്പെടെ ഒട്ടേറെപ്പേർ നോക്കിനിൽക്കേ യുവതി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി. മേലഡൂർ പനംകൂട്ടത്തിൽ രാജേഷിന്റെ ഭാര്യ ധന്യ(23)യാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. രാവിലെ ഇവരുടെ വീട്ടിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കൊടുങ്ങല്ലൂർ കാര സ്വദേശിയായ യുവാവിനെ പിടികൂടി പോലീസിന് കൈമാറിയിരുന്നു. രാവിലെ 10 മണിയോടെയാണ് ഇയാൾ ഇവരുടെ വീട്ടിലെത്തിയത്. ഈ സമയത്ത് ധന്യയും ഒന്നരവയസ്സുള്ള മകൻ അഭിനവും മാത്രമാണുണ്ടായിരുന്നത്.
ഭർത്താവ് രാജേഷും രാജേഷിന്റെ അമ്മ സുശീലയും ജോലിക്ക് പോയിരിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം സുശീലയെ അറിയിച്ചു. ഇവർ വന്നശേഷമാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാട്സാപ്പിലൂടെ പരിചയപ്പെട്ട സുഹൃത്താണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. യുവാവിനെ അയാളുടെ ഭാര്യയെയും വീട്ടുകാരെയും വിളിച്ചുവരുത്തി അവർക്കൊപ്പം പോലീസ് വിടുകയും ചെയ്തു.
മരിച്ച ധന്യയ്ക്ക് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നതായി വീട്ടുകാരും പോലീസും പറഞ്ഞു. നേരത്തേയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഈ സംഭവം കഴിഞ്ഞയുടൻ ഇവരെ വീട്ടിൽനിന്നു മാറ്റി സുരക്ഷിതമായി പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ധന്യയുടെ ഭർത്താവ് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ, ധന്യയുടെ പേരിൽ കേസില്ലാത്തതിനാൽ പോലീസ് തയ്യാറായില്ല. പിന്നീട് പോലീസിന്റെ നിർദേശപ്രകാരം വീട്ടുകാരെയും അമ്മ ലീലയെയും വിളിച്ചുവരുത്തി ഇവർക്കൊപ്പം കൊരട്ടി കോനൂരിലെ വീട്ടിലേക്ക് ധന്യയെ വിടാൻ തീരുമാനിച്ചു.
അമ്മയ്ക്കൊപ്പം വീടിന്റെ പടിവരെ എത്തിയ ധന്യ തിരിച്ച് ഓടി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് ഇവരെ കരയ്ക്കു കയറ്റി മാള ഗവ. ആസ്പത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. ചാലക്കുടി തഹസിൽദാർ മോളി ചിറയത്തിന്റെ സാന്നിധ്യത്തിൽ എസ്.എച്ച്.ഒ. കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തീകരിച്ചു. മൃതദേഹം മാള ഗവ. ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച മൃതദേഹപരിശോധന നടക്കും. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha























