ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചു; ബലാത്സംഗ പരാതിയില്‍ പൊലീസ് കന്യാസ്ത്രീയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ; വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന് അന്വേഷണ ചുമതല

ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ പരാതി. ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനവിവരം പോലീസിനെ അറിയിക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ നോക്കിയെന്നുള്ള പരാതി കന്യാസ്ത്രീ ഐജിക്ക് നല്‍കി . ഇതോടെ ഭൂമി വിവാദത്തില്‍പ്പെട്ട കര്‍ദിനാള്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നല്‍കുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ നേരില്‍കണ്ടും പരാതി നല്‍കി. അതിന് ശേഷമാണ് പീഡന പരാതി കിട്ടുന്നത്. അതുകൊണ്ട് മാത്രമാണ് കന്യാസ്ത്രീയുടെ ആരോപണങ്ങളില്‍ ബിഷപ്പിനെ പ്രതിയാക്കി എഫ് ഐ ആര്‍ ഇടാത്തത്. കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി.
അച്ചടക്ക നടപടിയുടെ പേരില്‍ മഠത്തിലെ നാലു കന്യാസ്ത്രീകളെ സഭയുടെ മറ്റു സ്ഥാപനങ്ങളിലേക്കു സ്ഥലംമാറ്റി. കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെയാണു തനിക്കെതിരെ നീക്കം നടന്നതെന്നും ബിഷപ് പരാതിയില്‍ പറയുന്നു. ബിഷപ്പിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നല്‍കിയത്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് ഒരു വര്‍ഷം മുന്‍പ് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ ഒത്തുതീര്‍പ്പു യോഗത്തില്‍ സഭയുടെ പ്രതിനിധികളും ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കന്യാസ്ത്രീയുടെ ബന്ധുക്കളും പങ്കെടുത്തു. യോഗത്തില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് മാനസിക പീഡനം ആരംഭിച്ചതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റം ആരോപിച്ചുള്ള കന്യാസ്ത്രീയുടെ പരാതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ലഭിച്ചോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ദിനാള്‍ റോമിലായതിനാലാണ് ഇതു സ്ഥിരീകരിക്കാന്‍ കഴിയാത്തത്. അതിനിടെ ലത്തീന്‍ മിഷന്‍ രൂപതയായ ജലന്ധറില്‍ ബിഷപ് സ്ഥാനത്തുനിന്ന് അന്വേഷണം പൂര്‍ത്തിയാകും വരെ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടു കേരളത്തിലെ ലത്തീന്‍ അല്‍മായ നേതൃത്വം ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോയ്ക്കു കത്തയച്ചു.
എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ് ഇതേ ഉപദ്രപം ആവര്‍ത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ സഭയ്ക്ക് കന്യാസ്ത്രീ പരാതി നല്‍കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
പരാതി നല്‍കിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചേക്കും. ഇത്തരമൊരു പരാതി കിട്ടിയിട്ടും എന്തുകൊണ്ട് പൊലീസിന് കൈമാറിയില്ലെന്ന ചോദ്യം സഭയേയും കുടുക്കും. അതിനിടെ സഭയിലെ ഭിന്നതയുടെ ഭാഗമായാണോ ഈ വിവാദം ഉയരുന്നതെന്ന സംശയവും വ്യാപകമാണ്.
https://www.facebook.com/Malayalivartha























