കെവിന്റെ അരുംകൊലയ്ക്ക് കൂട്ടുനിന്ന ചാക്കോയുടെ ഭാര്യ രഹന കഴിഞ്ഞ ദിവസം വീട്ടിലെത്തി മടങ്ങിയതായി പൊലീസിന് വിവരം; ഭര്‍ത്താവിന്റേയും ഭാര്യയുടേയും അറസ്റ്റോടെ വീട് പൂട്ടിപ്പോയ രഹന വീണ്ടുമെത്തി മണിക്കൂറുകളോളം ചെലവിട്ടു; പോലീസിന് വിവരം ലഭിച്ചത് രഹന വീടുവിട്ട ശേഷം

കെവിന്റെ അരുംകൊലയ്ക്ക് കൂട്ടുനിന്നതായി ആരോപണം നേരിടുന്ന നീനുവിന്റെ അമ്മ രഹന കഴിഞ്ഞ ദിവസം വീട്ടിലെത്തി മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഇത്രയൊക്കെ നടന്നെങ്കിലും രഹന വീടുവിട്ട ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്.
കെവിന്റെ മണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ രഹനയുടെ ഭര്‍ത്താവ് ചാക്കോയെയും മകന്‍ ഷെറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടത്. ഒളിവിലിരുന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവരോട് അന്വേഷണ ഉദ്യോഗ്യഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വരുന്ന ചൊവ്വാഴ്ചവരെയാണ് ഇക്കാര്യത്തില്‍ കോടതി സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്തുന്നതിനായി ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പുനലൂര്‍ ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ചാക്കോയുടെ ഒറ്റക്കലെ വീട്ടില്‍ പലവട്ടം നടന്ന കൂടിയാലോനയിലാണെന്നും ഇതേക്കുറിച്ച് രഹനയ്ക്ക് അറിയാമായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം.അറസ്റ്റിലായ പ്രികളില്‍ ചിലരും എല്ലാകാര്യങ്ങളും രഹനക്ക് അറിയാമെന്ന് മൊഴി നല്‍കിയതായിട്ടാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കെവിന്റെ ഭാര്യ നീനുവും ഇക്കാര്യത്തില്‍ മാതാവിന് മനസറിവുണ്ടാവുമെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.
മാന്നാനത്ത് കെവിന്‍ താമസിച്ചിരുന്ന വീട്ടില്‍ രഹന എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്തെങ്കിലും തെളിവുകള്‍ നശിപ്പിക്കുന്നതിനാണോ ഇവര്‍ അഭിഭാഷകനൊപ്പം വീട്ടിലെത്തിയതെന്നാണ് ഇപ്പോള്‍ പരക്കെ ഉയര്‍ന്നിട്ടുള്ള സംശയം. തെന്മല പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഒറ്റക്കല്‍ റെയില്‍വേ സ്റ്റഷന് സമീപമുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് രഹന എത്തിയത്. മണിക്കൂറുകളോളം ഇവര്‍ ഇവിടെ തങ്ങിയെന്നാണ് ബന്ധുവില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.
വീട് പൂട്ടി താക്കോല്‍ ബന്ധുവിനെ ഏല്‍പ്പിച്ചിട്ടാണ് ചാക്കോയും കുടുമ്ബവും സ്ഥലം വിട്ടത്.രഹനയെ ആശൂപത്രിയില്‍ കൊണ്ടുപോകുകയാണെന്നാണ് ചാക്കോ അയല്‍വാസികളോട് വെളിപ്പെടുത്തിയിരുന്നത്.ശക്തമായ പൊലീസ് തിരച്ചിലില്‍ ചാക്കോയെയും ഷെറിനെയും പൊലീസ് പിടികൂടുയെങ്കിലും രഹന ഇപ്പോഴും ഒളിവ് ജീവിതം തുടരുകയാണ്. കുടുംബത്തിന്റെ പ്രധാന സാമ്ബത്തീക സ്രോതസ്സ് രഹനയായിരുന്നെന്നാണ് മകള്‍ നീനു പുറത്തുവിട്ട വിവരം .ഇവരുടെ ഗള്‍ഫിലെ ജോലികൊണ്ടാണ് കുടുംബം പച്ചപിടിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ രഹനയുമായി ആലോചിക്കാതെ കുടുംബാംഗങ്ങള്‍ അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയ കര്‍മ്മപദ്ധതി തയ്യാറാക്കില്ലന്നാണ് പൊലീസ് ഉറച്ച് വിശ്വസിക്കുന്നത്. രഹനയെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലന്നും മൊഴിയുടെയും തുടര്‍ന്നുള്ള തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്.
അടുത്ത മാസം അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha























