വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ഉയര്‍ന്നതോടെ വീടിന് പുറത്തിറങ്ങാനാകാതെ ഡോ. അഞ്ജു രാമചന്ദ്രന്‍; യുവതിയുടെ ചിത്രമുപയോഗിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം: ഇത് ആ വീട്ടമ്മയല്ല!! ഇനിയും അപമാനിക്കരുത്: പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം...

സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രമുപയോഗിച്ച് വ്യാജ പ്രചരാണങ്ങൾ പെരുകുന്നതിൽ മനം മടുത്തിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ ഡോ. അഞ്ജു രാമചന്ദ്രന്‍. അഞ്ച് വൈദികര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത് അഞ്ജുവിന്റെ ചിത്രമാണ്. അഞ്ച് വൈദികരുടെ കാമുകിയായാണ് അഞ്ചുവിനെ ചിത്രീകരിക്കുന്നത്. തിരുവല്ല സ്വദേശിനിയാണ് ഇവരെന്നും ഭര്‍ത്താവിനെ ചതിച്ച ഇവള്‍ക്കുള്ള ശിക്ഷ നിങ്ങള്‍ തീരുമാനിക്കൂ എന്നൊക്കെയാണ് വൈദികര്‍ക്കൊപ്പം ഇവരുടെ ചിത്രവും നല്‍കി പലരും പറയുന്നത്.
വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി വ്യാജ പ്രചാരണത്തിന്റെ ഇരയാകേണ്ടി വരുന്നതോടെ പത്തനംതിട്ട അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രന്‍ പൊലീസില്‍ പരാതിയും നല്‍കി. ഇത് മൂന്നാം തവണയാണ് ഡോ. അഞ്ജു വാട്‌സാപ്പില്‍ വ്യാജപ്രചരണത്തിന് ഇരയാകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് അഞ്ജു ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈദികര്‍ പീഡിപ്പിച്ച യുവതിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. കാറില്‍ ഇരിക്കുന്ന അഞ്ജുവിന്റെ ഈ ചിത്രം വാട്‌സാപ്പുകളിലൂടെ പ്രചരിക്കുന്ന കാര്യം സുഹൃത്തുകളാണ് അഞ്ജുവിനെ അറിയിക്കുന്നത്.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അഞ്ജു തുടര്‍ന്ന് 26ാം തിയ്യതി അടൂര്‍ പൊലീസിലും പത്തനംത്തിട്ട സൈബര്‍ സെല്ലിലും പരാതി നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കി.ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു പറയുന്നു. നേരത്തെ അശ്ലീലചിത്രങ്ങള്‍ക്കൊപ്പവും ഇതേ ചിത്രം പ്രചരിപ്പിച്ചിരുന്നു. മറ്റൊരു ശബ്ദസന്ദേശത്തിനൊപ്പവും ചിത്രം പ്രചരിപ്പിച്ചു.അഞ്ജുവിന്റെ പരാതിയില്‍ അടൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























