എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഷേധം കത്തുമ്പോള്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

മധ്യപ്രദേശില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഷേധം കത്തുമ്പോള്‍ കര്‍ശന നിലപാടുമായി പിതാവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
എന്റെ മകള്‍ക്ക് നീതി ലഭിക്കണം, എനിക്ക് നഷ്ടപരിഹാരം ആവശ്യമില്ല. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണം എന്ന് മാത്രമാണ് തന്റെ ആവശ്യംപെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്.
കുട്ടിയുടെ അമ്മൂമ്മയാണ് പതിവായി സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാറ്. സംഭവ ദിവസം അല്‍പ്പം വൈകിയാണ് ഇവര്‍ സ്‌കൂളില്‍ എത്തിയത്. കുട്ടി കൂട്ടുകാരോടൊപ്പം പോയിരിക്കാമെന്ന് കരുതി അമ്മൂമ്മ വീട്ടിലെത്തിയെങ്കിലും പെണ്‍കുട്ടി എത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്.
സ്‌കൂള്‍ ബാഗ്, ചോറ്റുപാത്രം ഒഴിഞ്ഞ ബിയര്‍ കുപ്പി എന്നിവ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്ന് പോലീസ് പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അത്യാവശ്യമായി കൂട്ടിക്കൊണ്ടുചെല്ലാന്‍ മുത്തച്ഛന്‍ വിട്ടതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്‍ഡോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോള്‍.
ഇര്‍ഫാന്‍ (20), ആസിഫ്(24) എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായപീഡനങ്ങള്‍ക്ക് ഇരയാക്കിയത്. അറസ്റ്റിലായ ഇര്‍ഫാനില്‍ നിന്നും രക്തക്കറപുരണ്ട വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. 5 സഹോദരിമാരുടെ ഏറ്റവും ഇളയ സഹോദരനാണ് ഇര്‍ഫാന്‍. ട്രക്കിലെ സഹായിയാണ് ഇയാള്‍. മകന്‍ കുറ്റക്കാരാനാണെന്ന് തെളിഞ്ഞാല്‍ വധശിക്ഷ നല്‍കണമെന്ന് ഇര്‍ഫാന്റെ പിതാവ് സാഹിര്‍ പറഞ്ഞു. ആസിഫ് വിവാഹിതനും നാലും ഒന്നും വയസുള്ള രണ്ട് കുട്ടികളുടെ പിതാവുമാണ്.
പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. പോലീസില്‍ പരാതി നല്‍കേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും ആരോപണമുണ്ട്. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ ഉച്ചയ്തക്ക് 2 മണിക്ക് ശേഷം പ്രവര്‍ത്തിച്ചിരുന്നില്ല. കരണ്ട് പോയതാണ് കാരണമെന്നാണ് കാരണം പറഞ്ഞത്. കുട്ടി അപരിചതായ ഒരാളോടൊപ്പം പോയത് അധ്യാപകരോ സെക്യൂരിട്ടിയോ ശ്രദ്ധിക്കാതിരുന്നതിനെ കുറിച്ചും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























