ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ ജനങ്ങൾക്ക് വിട്ട് നൽകണം ; എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തവർക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തം

മധ്യപ്രദേശിലെ മാന്ദ്സോറില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രക്ഷോഭം ശക്തമാകുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങളാണ് മണ്ഡേശ്വരിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
https://www.facebook.com/Malayalivartha























