ഷഹീദ് ബാവ കൊലക്കേസ് : ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

കോഴിക്കോട് കൊടിയത്തൂരില്‍ ചെറുവാടി ചുള്ളിക്കാപ്പറമ്പ് തേലീരി ഷഹീദ് ബാവയെ സദാചാരപ്പോലീസ് ചമഞ്ഞ് മര്‍ദിച്ചുകൊന്ന കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
പ്രതികളുടെ മേല്‍ കൊലക്കുറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. കേസില്‍ 42 സാക്ഷികളെ പ്രോസിക്യുഷന്‍ വിസ്തരിച്ചു.
സദാചാര പോലീസ് ചമഞ്ഞ് ഷഹീദ് ബാവ എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2011 നവംബര്‍ ഒന്നിനാണ് സംഭവം. പുരുഷന്മാരില്ലാത്ത വീട്ടില്‍ അസമയത്ത് എത്തിയെന്ന് ആരോപിച്ച് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























