തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് പിണറായി വിജയൻ

ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും.
തടവുകാര്‍ നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കമ്ബ്യൂട്ടര്‍ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha























