ആദായ വില്‍പ്പന... ഹൈക്കോടതിയേയും സുധീരനേയും പറ്റിക്കാന്‍ പകുതി വിലയ്ക്ക് മദ്യം വില്‍ക്കുന്നു

കണക്കുകളില്‍ കള്ളം കാണിച്ച് ഹൈക്കോടതിയേയും വിഎം സുധീരനേയും പറ്റിക്കാനായി ബിവറേജസ് കോര്‍പ്പറേഷന്‍ വഴി കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്നു. സംസ്ഥാനത്ത് നാല് പ്രധാന കമ്പനികളുടെ മദ്യമാണ് വില കുറച്ച് വില്‍ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടിയിട്ടും മദ്യവില്‍പ്പന വര്‍ധിപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.
50 ശതമാനം വില കുറച്ചാണ് മദ്യം വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മദ്യനയത്തിനെതിരായ കേസില്‍ ബാറുടമകളെ സഹായിക്കാന്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ തെറ്റായ കണക്കുകള്‍ നല്കിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഈ ആദായ വില്‍പ്പന.
130 രൂപ വിലയുള്ള ബ്രാന്‍ഡി ചൊവ്വാഴ്ച മുതല്‍ 70 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്തരത്തില്‍ മദ്യം വില കുറച്ച് വില്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മദ്യ വില്‍പ്പന ഇരട്ടിയായതായും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























