പാക് പ്രതിരോധ വകുപ്പിനും കിട്ടി, മലയാളികളുടെ കമന്റ്

മലയാളികള്‍ സംഘടിച്ചപ്പോള്‍ ന്യുയോര്‍ക്ക് ടൈംസിന് കിട്ടിയതിനേക്കാള്‍ ഇരട്ടി പണി കിട്ടി,പാക് പ്രതിരോധ വകുപ്പിന്. കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പാകിസ്ഥാനില്‍ നിന്നുള്ള സംഘം ഹാക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് പാക് പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ പോസ്റ്റിട്ടു. പ്രതിരോധ വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലുമായി കമന്റുകളിട്ട് പ്രതിഷോധിച്ചു മലയാൡള്‍.
ലാലിന്റെ സൈറ്റ് ഹാക്ക് ചെയ്ത \'സൈബര്‍ വാരിയേഴ്‌സ്\' സൈറ്റില്‍ പാകിസ്ഥാന്റെ പതാകയുടെ ചിത്രം നല്‍കുകയും \'ഫ്രീ കശ്മീര്‍\' എന്ന് എഴുതുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മലയാളികള്‍ രംഗത്തെത്തിയത്.
മോഹന്‍ലാലിന്റെ ബ്ലോഗ് തിരിച്ചു പിടിച്ച ഉടന്‍ തന്നെ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് മലയാളികള്‍ കൈയ്യേറുകയായിരുന്നു.
നമ്മുടെ ലാലേട്ടനെ തൊട്ടുള്ള കളി വേണ്ട!
മലയാളികള്‍ മാത്രം അതിര്‍ത്തിയില്‍ വന്ന് മൂത്രം ഒഴിച്ചാല്‍ പാകിസ്ഥാന്‍ ഒഴുകി പോകും എന്ന് തുടങ്ങി ആയിരക്കണക്കിന് കമന്റുകളാണ് മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലുമായി ഡിഫന്‍സ് പേജിന്റെ ഓരോ പോസ്റ്റിന് കീഴിലും ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച കമന്റിടല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.
അന്യഭാഷാ കമന്റുകളും തെറിവിളികളും അതിരുവിട്ടപ്പോള്‍ പാകിസ്ഥാന്‍ പ്രതിരോധത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവര്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി. അശ്ലീലച്ചുവയുള്ള കമന്റുകള്‍ ഇടുന്നത് ഒഴിവാക്കുമെന്ന് വ്യക്തത നല്‍കി. എന്നാല്‍ മലയാളികള്‍ ഇത് വകവകയ്ക്കുന്നില്ലെന്നു മാത്രം.
മംഗാള്‍യാന്‍ മിഷനെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യുയോര്‍ക്ക് ടൈംസ് മലയാളികള്‍ അടക്കമുള്ളവരുടെ പ്രതികരണശേഷി അറിഞ്ഞിരുന്നു. ഇതോടെ സംഭവത്തില്‍ മാപ്പുപറഞ്ഞാണ് ന്യൂയോര്‍ക്ക് ടൈംസ് തടിരക്ഷിച്ചത്. പാക് ഹാക്കേഴ്‌സ് കുറഞ്ഞത് മാപ്പെങ്കിലും പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























