തരൂര്‍ അടങ്ങില്ല, കെപിസിസിയെ പരിഹസിച്ച് തരൂരിന്റെ ട്വീറ്റ്

നരേന്ദ്ര മോദി അനുകൂല നിലപാടിന്റെ പേരില്‍ തനിക്കെതിരേ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കാന്‍ തീരുമാനിച്ച കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. തനിക്കെതിരായ വിവാദത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സന്തോഷം. റിപ്പോര്‍ട്ട് തയാറാക്കാനെങ്കിലും താനെഴുതിയത് ഇനി വായിക്കുമല്ലോ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെ ചേര്‍ന്ന കെപിസിസി ഉന്നതതലയോഗമാണ് തരൂരിന്റെ മോദി സ്തുതിക്കെതിരേ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വി.എം.സുധീരന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ തരൂരിന്റെ നിലപാടുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























