വാളകം കേസ് : ബാലകൃഷ്ണപിള്ള നുണ പരിശോധനയ്ക്ക് ഹാജരാകില്ല

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ അക്രമിച്ച കേസില്‍ താന്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു.
തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് നുണപരിശോധയ്ക്ക് തയ്യാറാവാത്തത്. കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അദ്ധ്യാപകനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ള, മകന്‍ കെ.ബി.ഗണേശ് കുമാര്‍ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തന്നെ ആക്രമിച്ചത് ബാലകൃഷ്ണ പിള്ളയുടെ അറിവോടെയാണെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























