സൂര്യനെല്ലി കേസ് : സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ പതിനാല് പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരേ പെണ്‍കുട്ടി നല്‍കിയ മൊഴി അവിശ്വസനീയമാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
നാല്‍പത് ദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന മൊഴി വിശ്വസിക്കുന്നത് എങ്ങനെയാണെന്നും അഭിഭാഷകന്‍ ചോദിച്ചു. ഇതിനിടയില്‍ പെണ്‍കുട്ടി ഒരിക്കല്‍ പോലും രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രതികളുടെ വാദം കോടതി തള്ളി. ഇക്കാലത്ത് എല്ലാം വിശ്വസനീയമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























