എകെജി സെന്ററിന് ബോംബു ഭീഷണി

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് അജ്ഞാതന്റെ ബോംബ് ഭീഷണി. ഇന്നു പുലര്‍ച്ചെ നാലേകാലോടെയാണ് ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചത്. എകെജി സെന്ററിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അല്‍പ്പസമയത്തിനകം പൊട്ടിത്തെറിക്കുമെന്നും എകെജി സെന്ററിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നായിരിക്കാം ഫോണ്‍സന്ദേശം എത്തിയതെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























