ഷഹീദ് ബാവ വധക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്, കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് ഷഹീദ് ബാവ എന്ന യുവാവിനെ കൊന്ന കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 302 വകുപ്പ് പ്രകാരം പ്രതികള്‍ക്ക് ജീവപര്യന്തം കുറ്റത്തിനൊപ്പം പിഴയും അടയ്ക്കണം. ഒന്ന,് മൂന്ന്, നാല് പ്രതികള്‍ക്ക് 25,000 രൂപയും ബാക്കി ഉള്ളവര്‍ക്ക് 50,000 രൂപയും പിഴ നല്‍കണം.
പിഴയുടെ ഒരുഭാഗം കൊല്ലപ്പെട്ട ഷഹീദിന്റെ അച്ഛനു നല്‍കാനും കോടതി വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒന്നര വര്‍ഷം കഠിന തടവ് അനുഭവിക്കണം.2011 നവംബര്‍ ഒന്നിനായിരുന്നു കൊലപാതകം നടന്നത്. ഷഹീദ് ബാവ എന്ന യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസാണ് എന്ന കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. ബുധനാഴ്ച കോടതി ഒമ്പത് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പ്രതികളുടെ മേല്‍ കൊലകുറ്റം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























