Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിന്‍ഡീസ് ഇന്ത്യയെ തൂത്തതിന് പിന്നില്‍ നെത്തോലി!

09 OCTOBER 2014 03:41 PM IST
മലയാളി വാര്‍ത്ത.

More Stories...

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

കേരള മുഖ്യന്‍ ഉമ്മന്‍ചാണ്ടി കേള്‍ക്കുക, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭക്ഷണം ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിന് ദഹിക്കില്ല. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് കേരളത്തിലെത്തിയ ഇന്ത്യന്‍ ടീമാണ് കേരളീയ ഭക്ഷണം വേണ്ടെന്ന് വച്ചത്. ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള ഭയമാണോ കാരണമെന്നറിയില്ല. ഏതായാലും കൊച്ചിയിലെത്തിയ ടീം നോര്‍ത്തിന്ത്യന്‍ ഭക്ഷണത്തില്‍ ഒതുങ്ങി. അതേസമയം വെസ്റ്റ് ഇന്‍ഡീസ് ടീം ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിക്കുകയും കേരള വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ വിരാട് കൊഹ്‌ലി മാത്രമാണ് ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിച്ചത്. ക്യാപ്റ്റന്‍ എം.എസ്. ധോണി കൊച്ചിയിലെത്തിയത് വൈകിയാണ്. അതുകൊണ്ടാവാം അദ്ദേഹം സമയം കളയാതെ പ്രാക്ടീസില്‍ മുഴുകിയത്.
പനീറും ഡാലും കഴിച്ചാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിശപ്പടക്കിയത്. ധോണിക്ക് ഗ്രില്‍ഡ് ചിക്കന്‍ ഇഷ്ടമാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ടീം നിന്നില്ല. ഭക്ഷണത്തില്‍ അധികവും പച്ചക്കറിയായിരുന്നു. കളിയില്‍ തോറ്റെങ്കിലും ഭക്ഷണത്തില്‍ തോല്‍ക്കരുതെന്ന പിടിവാശി ടീമിന് ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ആരും തന്നെ റെഡ്മീറ്റ് കഴിക്കുന്നില്ല.
ഉച്ചയ്ക്ക് പേരിന് മാത്രമാണ് ടീം ഭക്ഷണം കഴിച്ചത്. വയറു വീര്‍പ്പിച്ചാല്‍ നേരാവണ്ണം കളിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പറയുന്നത്. ശരീരം ചീര്‍ക്കാതിരിക്കാനുള്ള സകല അടവുകളും ടീം പരീക്ഷിക്കാറുണ്ട്. വേകിച്ച പച്ചക്കറികളാണ് ശരീരത്തിന് ഉത്തമമെന്ന് ഇന്ത്യന്‍ ടീം വിശ്വസിക്കുന്നു. നട്‌സും ഡ്രൈ ഫ്രൂട്ടുമാണ് ടീമിന് പ്രിയങ്കരം. കേരള വിഭവങ്ങള്‍ എന്തു കൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന് ടീം താമസിച്ച ഹോട്ടല്‍ ഷെഫിന്റെ മറുപടി ഇപ്രകാരം “ ഭക്ഷണത്തിന്റെ കാര്യത്തില്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചു ” ഇതിന്റെ അര്‍ത്ഥം ഭക്ഷ്യ-കൃഷി മന്ത്രിമാര്‍ മനസിലാക്കിയാലും !
അതേസമയം കളിയുടെ ഡയറക്ടറായ രവിശാസ്ത്രി കേരള വിഭവങ്ങള്‍ ഇഷ്ടാനുസരണം ആസ്വദിച്ചു. നെത്തോലി ഫ്രൈയാണ് രവിശാസ്ത്രി ശരിക്കും ആസ്വദിച്ചത്. നെത്തോലി ഫ്രൈയോളം മികച്ച ഒരു ഡിഷ് കേരളത്തിലില്ലെന്നാണ് രവിശാസ്ത്രി പറഞ്ഞത്.
കേരളീയ വിഭവങ്ങളോട് സാധാരണ പുറത്തു നിന്നും വരുന്നവര്‍ വളരെയധികം മമത പുലര്‍ത്താറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണെന്നറിയില്ല ക്രിക്കറ്റ് ടീമിന് മാത്രം കേരളീയ വിഭവങ്ങള്‍ വശ്യമായില്ല. അതേസമയം വെസ്റ്റ് ഇന്‍ഡീസ് ടീം കേരളീയ വിഭവങ്ങള്‍ നന്നായി ആസ്വദിച്ചു. നെത്തോലിയായിരുന്നു പ്രിയങ്കരം. കളിക്കാതിരുന്ന രവിശാസ്ത്രി നമ്മുടെ ഭക്ഷണം കഴിക്കുകയും കളിച്ച കായിക താരങ്ങള്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തത് ദുരൂഹമായി തുടരുകയാണ്. അതേസമയം ഭക്ഷണത്തിന്റെ പേരില്‍ വിവാദം വേണ്ടെന്നാണ് ടീം താമസിച്ച ഹോട്ടലുകാര്‍ പറയുന്നത്. കാരണം ഭക്ഷണത്തെക്കാള്‍ ടീമിന് പ്രധാനം ക്രിക്കറ്റായിരുന്നു. 2013 നവംബറില്‍ കൊച്ചിയിലെത്തിയപ്പോഴും ഭക്ഷണത്തെക്കാള്‍ താല്പര്യം ടീമിന് കളിയോടായിരുന്നുവെന്ന് ഹോട്ടലുകാര്‍ പറഞ്ഞു.
കേരളീയ വിഭവം ആസ്വദിച്ചതുകൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചതെന്നാണ് ഒരു രസികന്‍ പറഞ്ഞത്. മേലില്‍ ഇന്ത്യന്‍ ടീമിന് ഇതൊരു പാഠമായി മാറട്ടെ. വിന്‍ഡീസിന്റെ വിജയം സമര്‍പ്പിച്ചിരിക്കുന്നത് നെത്തോലിക്ക്. നെത്തോലി ഒരു ചെറിയ മീനല്ലെന്ന് ഗുണപാഠം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (5 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (37 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (56 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (4 hours ago)

Malayali Vartha Recommends