ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാജഗോപാലിന്റെ ഹര്‍ജി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ച ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിജെപി പ്രവര്‍ത്തകന്‍ സുമേഷിന്റെ ഹര്‍ജിയിന്മേലാണ് സത്യവാങ്മൂലം.
നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്നാണ് രാജഗോപാലിന്റെ വാദം. ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചാണ് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും രാജഗോപാലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാലിനെ തോല്‍പ്പിച്ചാണ് ശശി തരൂര്‍ തിരുവനന്തപുരത്തു നിന്ന് വിജയിച്ചത്. തിരുവനന്തപുരത്തു നിന്ന് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് തരൂര്‍ വിജയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















