വീണ്ടും മന്ത്രവാദ കൊലപാതകം; യുവതി കൊല്ലപ്പെട്ടു

എത്ര കിട്ടിയാലും നമ്മള്‍ നന്നാവില്ല എന്ന് കാണിക്കുന്നതാണ് പത്തനംതിട്ടയില്‍ നടന്ന സംഭവം. മൂന്ന് മാസം മുമ്പാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ സിദ്ധന്റെ മര്‍ദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ടത്. അന്ന് ഏറെ വിവാദമാകുകയും കേരളം ഒന്നാകെ ചര്‍ച്ച ചെയ്തതുമാണ്. അതോടെ മന്ത്രവാദികള്‍ മാളത്തിലൊളിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അതിന് സമാനമായ സംഭവമാണ് പത്തനംതിട്ടയില്‍ നടന്നത്. 22 വയസുള്ള ആതിരയാണ് പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടത്. യുവതിയെ മന്ത്രവാദി ക്രൂരമായി മര്‍ദ്ദിക്കുകയും കര്‍പ്പൂരം കത്തിച്ച് ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. മരിച്ച നിലയിലാണ് ആതിരയെ ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















